ബലപ്പെടുത്തൽ പദ്ധതിയുമായി കൊച്ചൌസേപ്പ്

Wednesday, January 11, 2012

2012 ജനുവരി 11, മാതൃഭൂമി.

1 comments:

K.P.Sukumaran said...

കൊച്ചൌസേപ്പിന്റെയും അത് പോലെ തന്നെ പ്രൊ.സി.പി.റോയിയുടെയും ഒക്കെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാവുന്നതാണ്. പുതിയ അണക്കെട്ട് മാത്രമാണ് പോംവഴി എന്ന നിര്‍ബ്ബന്ധത്തിലേക്കും ശാഠ്യത്തിലേക്കും മലയാളികളെ മൊത്തം എത്തിച്ചത് ഇടത്-വലത് രാഷ്ട്രീയക്കാരാണ്. രാഷ്ട്രീയക്കാര്‍ക്ക് എന്ത് പറയുമ്പോഴും ഇടപെടുമ്പോഴും അതിലൊക്കെ രാഷ്ട്രീയമുതലെടുപ്പ് വേണം. അത് അവരുടെ ജന്മസ്വഭാവമാണ്. പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ ബുദ്ധിയും വിവരവും ഉള്ളവര്‍ പറയുമ്പോഴും പ്രതികരിക്കുമ്പോഴും അല്പം ആലോചിക്കുന്നത് നല്ലതാണ്. ഇതെഴുതുമ്പോഴും മുല്ലപെരിയാര്‍ പ്രശ്നം എങ്ങനെയാണ് പരിഹൃതമാവാന്‍ പോകുന്നത് എന്ന് തീരുമാനമായിട്ടില്ല. അതിനിടയിലും പുതിയ അണക്കെട്ടിന്റെ സംയുക്തനിയന്ത്രണം എന്നൊക്കെ പറഞ്ഞ് രാഷ്ട്രീയക്കാര്‍ പുകമറ സൃഷ്ടിക്കാന്‍ നോക്കുന്നുണ്ട്. പുതിയ അണക്കെട്ട് മാത്രം പോംവഴി എന്ന മണ്ടന്‍ ആശയം ആരുടെ തലയിലാണ് ഉദിച്ചത് എന്ന് സി.പി.റോയ് പുതിയ വെളിപാട് വ്യക്തമാക്കുന്നതിന് മുന്നെ ഞാന്‍ ബ്ലോഗിലും മറ്റും ചോദിക്കുന്നുണ്ടായിരുന്നു.

അത്പോലെ തന്നെ, ഡാം തകര്‍ന്നാല്‍ 35ലക്ഷം പേര്‍ ബാധിക്കപ്പെടുമെന്നും അഞ്ച് ജില്ലകള്‍ ഒലിച്ചുപോകുമെന്നും എന്തിനാണ് അതിവൈകാരികമായി പ്രചരിപ്പിക്കുന്നത്. ഇതൊക്കെ എന്തും ആഘോഷിക്കാനുള്ള അമിതോത്സാഹമല്ലെ. യഥാര്‍ത്ഥ വസ്തുത അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചപ്പോള്‍ അതിനെതിരെയായി രാഷ്ട്രീയക്കാരും ജനങ്ങളും. മുല്ലപെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ ബാധിക്കുന്നവര്‍ 32503 പേര്‍ മാത്രമാണെന്ന് ഇപ്പോള്‍ കണക്കെടുപ്പ് വ്യക്തമാക്കുന്നു. ഇത്രയും പേര്‍ അണക്കെട്ട് നിലവിലുള്ളപ്പോള്‍ അവിടെ താമസം തുടങ്ങിയവരാണെന്നത് വേറെ കാര്യം. ആ മുപ്പത്തിരണ്ടായിരം പേരെ പുനരധിവസിപ്പിച്ചാലും പോരേ? പുതിയ അണക്കെട്ട് കെട്ടിയാലും അത് പ്രളയം വരെ നില്‍ക്കുകയോ, സംഭവിക്കുമെന്ന് പ്രവചിക്കുന്ന വലിയ ഭൂകമ്പത്തെ തടുക്കുകയോ ഇല്ലല്ലോ.

Bookmark and Share