അരുത് വൈക്കോ അരുത്
Thursday, May 27, 2010
മുല്ലപ്പെരിയാറില്‍ അണക്കെട്ട് മാത്രമല്ല ഇപ്പോള്‍ വിഷയം. അന്തര്‍സംസ്ഥാന നദീജല വിഷയത്തില്‍ കേരളം ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് വൈക്കോ പറയുന്നത്. രണ്ട് സംസ്ഥാനങ്ങളെ തമ്മിലടിപ്പിച്ചും ജനങ്ങളെ കുരുതി കൊടുത്തും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള വൈക്കോയുടെ നീക്കം അപലപനീയമാണ്.
നാളെ തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്ന റോഡ് ഉപരോധം ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാക്കുന്ന തരത്തിലേക്ക് നീങ്ങില്ല എന്ന് പ്രത്യാശിക്കാം.
3 comments:
തമിഴ് നാടിന് വെള്ളം നിഷേധിക്കുന്ന കേരളത്തിന്റെ നിലപാടിനെതിരെയാണത്രെ വൈക്കോയുടെ സമരം!
കേരളം എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞോ!?
തന്‍പ്രമാണിത്തവും തന്‍ കാര്യം നേടാന്‍ എന്തും ചെയ്യാനുള്ള കഴിവും കൈമുതലായുള്ള തമിഴ്നാട്ടുകാര്‍ (രാഷ്ട്രീയക്കാര്‍ പറയുന്നു, സധാരണ തമിഴ് മക്കള്‍ മനസ്സിലിട്ട് മലയാളത്താനെ തെറി വിളിക്കുന്നു) നമുക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച് ഇത്തരം സമരങ്ങള്‍ നടത്തുമ്പോള്‍ കുറഞ്ഞത് പച്ചക്കറിയിലെങ്കിലും നാം സ്വാശ്രയരായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. അതിര്‍ ജില്ലകളില്‍ വൈക്കൊയുടെ രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ സമരങ്ങള്‍ മുന്‍പ് പലപ്പൊഴും വേണ്ടത്ര വിജയിക്കാതെ പോയത് , അവിടങ്ങളിലെ സാധാരണ കര്‍ഷകരുടെ വലിയൊരു മാര്‍ക്കെറ്റ് നഷ്ടപ്പെടുന്നത് അവര്‍ക്ക് താങ്ങാനാവാത്തത് കൊണ്ട് കൂടി ആവാം. വൈക്കൊ യുടെ കള്ളക്കണ്ണുകള്‍ തമിഴ്നാട്ടുകാരും തിരിച്ചറിയുന്നുണ്ട്
അയാളും ശിങ്കിടികളും കൂടി അങ്ങ് തടയട്ടെയെന്നു. കുറച്ചു പോവുമ്പോള്‍ നമുക്ക് കാണാം എന്താണ് നടക്കുക എന്ന്. ഈ തമിഴ് മക്കള്‍ തന്നെ അവിടെ കെട്ടിയിരിക്കുന്ന അറിയും പച്ചക്കറിയും കാളയും പോത്തും കോഴിയും ഒക്കെ കൂടി ഇവന്റെ അന്നക്കിലോട്ടു തന്നെ ചരിച്ചു കൊടുക്കും. അപ്പോള്‍ കാണാം. പിന്നെ അങ്ങനെ ഒന്ന് വന്നലെങ്കിലും നമ്മള്‍ നന്നാവുമെങ്കില്‍നന്നായിക്കോട്ടെ
Post a Comment