സിബി മൂന്നാറിന്റെ ലേഖനം
Sunday, September 25, 2011
പ്രിയപ്പെട്ടവരെ,
മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ആകെ വര്‍ഷക്കാലത്തില്‍ മാത്രമേ നമ്മളെല്ലാവരും അതിനെ കുറിച്ച് സംസാരിക്കാറുള്ളൂ. ഞാനിവിടെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആയിരിക്കാം. എങ്കിലും ഞാന്‍ പറയുന്നു. ദയവു ചെയ്തു മുഴുവനും വായിക്കുക.
കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നും കുറച്ചാളുകള്‍ ഇവിടെ റിസര്‍ച് നടത്തി ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. അതനുസരിച്ച്, പരമാവധി 5 വര്‍ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ. നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല്‍ പോലും) തകര്‍ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകര്‍ന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങിനെ വന്നാല്‍, ഇടുക്കി ജില്ലയുടെ പകുതി മുതല്‍ തൃശൂര്‍ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. അതില്‍ എറണാകുളം ജില്ല പൂര്‍ണമായും നശിക്കും. ഇങ്ങനെ വന്നാല്‍ ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങള്‍ : നെടുമ്പാശ്ശേരി വിമാനത്താവളം ഓര്‍മകളില്‍ മാത്രമാകും. ലുലു, ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.
എല്ലാത്തിലും പുറമേ, ഏകദേശം 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍. വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 10 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍. ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്‍റെ... ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്‍ക്ക് താങ്ങാന്‍ കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന്‍ തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന്‍ തുറന്നു വിട്ടു പുതിയ ഡാം പണിതു അതില്‍ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്‍ഷം എടുക്കും. അതുവരെ അവര്‍ വെള്ളതിനെത് ചെയ്യും?? അതിനാല്‍ അവര്‍ക്കും വിസമ്മതം.
ഇങ്ങനെ ഇരു സര്‍ക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും.. ഞാനിതു പറഞ്ഞത് ഈ കാര്യങ്ങള്‍ അറിയാത്ത ഒത്തിരി ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ കുറഞ്ഞത്, ഈ ഭാഗം കോപ്പി ചെയ്തു നിങ്ങള്‍ക്ക് കഴിയുന്ന അത്രയും ആളുകളെ അറിയിക്കുക. ഇരു സര്‍ക്കാരുകളും എത്രയും പെട്ടെന്ന് ഇതിന്റെ യഥാര്‍ത്ഥ ഗൌരവം മനസ്സിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക.. വരാന്‍ പോകുന്ന (വരാതിരിക്കാന്‍ നമ്മളെ പോലുള്ള സാധാരണക്കാരന് പ്രാര്‍ധിക്കാം, അതല്ലേ നമുക്ക് കഴിയൂ...) വിപത്തിന്റെ ആഴം എല്ലാവരും അറിയുക എന്ന നല്ല ഉദ്ദേശത്തോടു കൂടിയാണ് ഞാന്‍ ഇത് എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ എന്തെങ്കിലും കഴിയുമെങ്കില്‍ അത് ചെയ്യുക.
വീണ്ടും പഠനം വേണമെന്ന് ജി.എസ്.ഐ.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനെക്കുറിച്ച് വീണ്ടും പഠനം നടത്തണമെന്ന് ജിയോളജിക്കൻ സർവ്വേ ഓഫ് ഇന്ത്യ. ദീപിക ഓൺലൈനിൻ 2011 സെപ്റ്റംബർ 25 ന് വന്ന വാർത്ത.
ഭൂചലനങ്ങൾ ഭീഷണീ
Friday, September 23, 2011
തുടർച്ചയായുള്ള ഭൂചലങ്ങൾ അണക്കെട്ടിന് ഭീഷണിയെന് ഭൌമശാസ്ത്രസംഘം. 2011 സെപ്റ്റംബർ 24ന് ദീപക ഓൺലൈനിൽ വന്ന വാർത്ത.
ജിയോളജി റിപ്പോർട്ട്
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാമെന്ന് ജിയോളജി റിപ്പോർട്ട്. 2011 സെപ്റ്റംബർ 23ന് ദീപിക ഓൺലൈനിൻ വന്ന വാർത്ത.
മെട്രോ വാർത്ത സെപ്റ്റംബർ 22
മെട്രോ വാർത്തയുടെ ലൈഫ് സപ്ലിമെന്റിൽ സെപ്റ്റംബർ 22ന് രണ്ട് പേജിലായി വന്ന അനൂപ് മോഹന്റെ ലേഖനം. ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ലേഖനം വലുതാക്കി വായിക്കാം.
Read more...
സമ്പൂർണ്ണ റിപ്പോർട്ട് 29ന്
Tuesday, September 20, 2011
പുതിയ ഡാമിനെ സംബന്ധിച്ച സമ്പൂർണ്ണ റിപ്പോർട്ട് 29ന്. ദീപിക ഓൺലൈനിൽ 2011 സെപ്റ്റംബർ 20നും മാതൃഭൂമി ഓൺലൈനിൽ സെപ്റ്റംബർ 21നും വന്ന വാർത്തകൾ.
Read more...
കേബിൾ ആങ്കറിങ്ങ് പരിശോധന ഇന്ന്
Sunday, September 18, 2011
മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താൻ തമിഴ്‌നാട് നടത്തിയ കേബിൾ ആങ്കറിങ്ങിന്റെ ബലക്ഷമതാ പരിശോധന ഇന്ന് ആരംഭിക്കും. 2011 സെപ്റ്റംബർ 19ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.
പോരാട്ടവുമായി ഒരു സൈറ്റ്
Friday, September 16, 2011
മുല്ലപ്പെരിയാർ വിഷയത്തിൽ പോരാട്ടവുമായി http://mullaperiyar.jimdo.com/ എന്ന പേരിൽ ഒരു പുതിയ സൈറ്റ് തന്നെ സൈബർ ലോകത്ത് ആരംഭിച്ചിരിക്കുന്നു. വെറുതെ ഒരു സൈറ്റ് തുടങ്ങുക മാത്രമല്ല, കാര്യമായ ഒരു മുന്നേറ്റം തന്നെ നടത്താൻ പദ്ധതിയിട്ടിരിക്കുകയാണ് സൈറ്റിന് പിന്നിലുള്ളവർ.
ഒൿടോബർ 3ന് ഐയർലന്റിൽ ഉള്ള മനുഷ്യസ്നേഹികൾ എല്ലാവരും ചെർന്ന് ഡബ്‌ളിൻ ഇന്ത്യൻ എംബസിക്ക് മുന്നിൽ ഉപവാസം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു കമന്റ് രൂപത്തിൽ വന്ന സംഘാടകരുടെ വാക്കുകൾ തന്നെ താഴെ പകർത്തി എഴുതുന്നു.
സൗത്ത് ആഫ്രിക്കയിലെ ട്രെയിൻ കമ്പാർട്ട്മെന്റിൽ നിന്നും ചവിട്ടി പുറത്താക്കപ്പെട്ട് പ്ളാറ്റ്ഫോമിൽ കിടന്ന ഒരു ഇന്ത്യക്കാരൻ ഒരു പ്രതിജ്ഞയെടുത്തിരുന്നു.വർണ്ണ വിവേചനത്തിനും, ഇന്ത്യയുടെ സ്വാതന്ത്രത്തിനും വേൺടി പോരാടുമെന്ന്. ആ അർപ്പണ ബോധത്തിന് മുൻപിൽ അധികാരകേന്ദ്രങ്ങൾ തലകുനിച്ചു.ഭരണത്തിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു. നമ്മുടെ ഭാരതം സ്വതന്ത്രയായി.
വർഷങ്ങൾക്ക് ശേഷം ഇന്ന് ഇന്ത്യ ലോകത്തിലെ ശക്തമായ ഒരു രാജ്യമായി വളർന്നു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ട് ലോകം ശ്വാസം മുട്ടുമ്പോഴും വളർച്ചയുടെ പടികൾ ചവിട്ടിക്കയറി ഇന്ത്യ മുമ്പോട്ട് തന്നെ....പക്ഷെ ഇന്ത്യ വളർന്നതിനോടൊപ്പം തന്നെ അഴിമതിയും വളരാൻ തുടങ്ങി.രാഷ്ട്രിയക്കാരും ഉദ്യോഗസ്ഥരും പണം സമ്പാദിച്ചു എന്നതല്ല അഴിമതിയിലൂടെ ഉൺടായ വിപത്ത്. ഭരണവ്യവസ്ഥിതിയെത്തന്നെ, അല്ലെങ്കിൽ ജനാധിപത്യത്തെത്തന്നെ, നോക്കുകുത്തിയാക്കുന്ന അവസ്തയിലേയ്ക്ക് കാര്യങ്ങളെ കൊൺടെത്തിച്ചു.
അന്നാ ഹസേരെ അഴിമതിക്കെതിരെ ലോക്പാൽ ബില്ലിനായി സമരം ആരംഭിച്ചപ്പോൾ ലഭിച്ച യുവപിന്തുണ നമുക്കെല്ലാം അറിയാവുന്നതാണ്.അന്നാ ഹസാരെയുടെ വ്യക്തിപ്രഭാവമോ, ലോക്പാൽ ബില്ലിന്റെ എല്ലാ വശങ്ങളും അറിഞ്ഞുകൊൺടോ ഒന്നുമല്ല ഭാരതത്തിന്റെ മക്കൾ ഹസാരെയെ പിന്തുണച്ചത്. അഴിമതിയുടെ മുഷിഞ്ഞ ഗന്ധം ഓരോ ഭാരതീയനേയും അത്രയധികം വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അല്ലെങ്കിൽ ജുഡീഷ്യറിയുടെ ഹീനമായ ഒരു മുഖം നമുക്കിന്ന് കാണാൻ കഴിയുന്നത് മുല്ലപ്പെരിയാറിലൂടെയാണ് ഓരോ നിമിഷവും ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന 35 ലക്ഷം വരുന്ന ജനങ്ങളോട്, ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് പറയാനുള്ളത് അടുത്ത സിറ്റിംഗ് 2012 ജനുവരിയിലാണ് എന്നതാണ്. കേരളവും തമിഴ്നാടും മുല്ലപ്പെരിയാറിനായി വാതോരാതെ വാദിക്കുമ്പോഴും ലക്ഷക്കണക്കിന് ജീവനു വില കൽപിക്കുവാൻ നമ്മുടെ സുപ്രീം കോടതിക്ക് കഴിയുകയില്ലേ.....?
ഓരോ ജീവനും വില കൽപിക്കുന്ന ഈ യൂറോപ്യൻ മാനുഷികതയിൽ നിന്നും 35 ലക്ഷം ജനങ്ങളുടെ ജീവന് ഒരു വിലയും കൽപിക്കാത്ത നമ്മുടെ നീതിപീഠങ്ങളോട് കിടപിടിക്കാൻ ചിലപ്പോൾ നമുക്കായെന്ന് വരില്ല. എങ്കിലും കണ്ണടച്ചിരുട്ടാക്കാതെ ഒരു കൈ പൊരുതാൻ ഉള്ള മനുഷ്യത്വം നമുക്കിടയിൽ തീർച്ചയായും അവശേഷിക്കുന്നില്ലേ...? ഒരു കുഞ്ഞിന്റെ കരച്ചിൽ പോലും നമ്മെ അസ്വസ്ഥരാക്കുമ്പോൾ ഒരു ജനതയുടെ മുഴുവൻ കണ്ണീരൊപ്പാൻ നമുക്കണിചേർന്നു കൂടേ...............?
പ്രിയ സുഹൃത്തുക്കളെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് മനുഷ്യ ജീവന് സുരക്ഷിതത്വം ഉറപ്പാക്കാൻ ഗാന്ധിജയന്തിയുടെ ചുവടുപിടിച്ച് ഒക്ടോബർ 3-ാം തീയതി ഡബ്ളിൻ ഇന്ത്യൻ എംബസിയുടെ മുന്നിൽ ഉപവാസത്തോടെ ആരംഭിക്കാം നമുക്കീ സമരം...അയർലൻഡിലെ എല്ലാ മനുഷ്യസ്നേഹികളേയും രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഉപവാസസമരത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
ഈ കൂട്ടായ്മയുടെ വിജയത്തിനായി അയർലൻഡിലെ എല്ലാ അസോസിയേഷൻ ഭാരവാഹികളുടേയും, മാധ്യമ പ്രവർത്തകരുടെയും സഹകരണവും ഉപദേശങ്ങളും നമ്മൾക്കാവശ്യമാണ്. കാരണം വെറും ഒരു ഉപവാസ സമരം മാത്രം ചെയ്ത് മടങ്ങിയെത്തിയാൽ ഈ പ്രശ്നപരിഹാരത്തിനായി നമുക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. അതിനാൽ എല്ലാ അസോസിയേഷൻ ഭാരവാഹികളും, പ്രമുഖ വ്യക്തികളും ഈ പ്രസ്ഥാനത്തോട് സഹകരിച്ച് നമ്മുടെ ഈ മുന്നേറ്റത്തെ ലോകശ്രദ്ധയിലേയ്ക്ക് കൊൺടുവരേൺടതാണ്. ഈ സമരത്തോട് യോജിച്ച് ദയവായി നിങ്ങളുടെ നിർദ്ദേശങ്ങൾ താഴെക്കാണുന്ന വെബ്സൈറ്റിൽ കമന്റ് കോളത്തിൽ രേഖപ്പെടുത്തുക.
കുറേ വിലപ്പെട്ട ജീവനുകൾക്കുവേൺടി നമ്മുടെ കുറച്ച് നേരം ചിലവിടാം.......
സസ്നേഹം - കുറച്ച് മനുഷ്യസ്നേഹികൾ
http://mullaperiyar.jimdo.com/ Read more...
കേരളം പരിശോധന തുടങ്ങി
Thursday, September 15, 2011
തമിഴ്നാടിന്‍റെ എതിർപ്പിനെ അവഗണിച്ച് മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷനിങ്ങ് പരിശോധന കേരളം ആരംഭിച്ചു. 2011 സെപ്റ്റംബർ 16ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.
തമിഴ്‌നാട് തടഞ്ഞു
മുല്ലപ്പെരിയാറിൽ വിദഗ്ദ്ധസംഘത്തിന്റെ പരിശോധന തമിഴ്‌നാട് തടഞ്ഞു. ദീപിക ഓൺലൈനിൽ 15 സെപ്റ്റംബർ 2011 ന് വന്ന വാർത്ത.
ഉമ്മൻചാണ്ടിക്ക് കരിങ്കൊടി
Tuesday, September 13, 2011
മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് കരിങ്കൊടി. 2011 സെപ്റ്റംബർ 13ന് ദീപികയിൽ വന്ന വാർത്ത.
ഡീകമ്മീഷനിങ്ങ് റിപ്പോർട്ട് 15ന്
Monday, September 12, 2011
മുല്ലപ്പെരിയാറിലെ പഴയ അണക്കെട്ട് ഡീകമ്മീഷനിങ്ങ് റിപ്പോർട്ട് ഈ മാസം 15ന് സർക്കാരിന് സമർപ്പിക്കും. ദീപിക ഓൺലൈനിൽ 12 സെപ്റ്റംബർ 2011 ന് വന്ന വാർത്ത.
അണക്കെട്ട് നിർമ്മിക്കാൻ കമ്പനി
Wednesday, September 7, 2011
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ കമ്പനി. മാതൃഭൂമി ഓൺലൈനിൽ 2011 സെപ്റ്റംബർ 07ന് വന്ന വാർത്ത.
സ്പിൽ വേ വഴി ജലമൊഴുക്കും.
സ്പിൽ വേ വഴി പുതിയ ഡാമിലേക്ക് ജലമൊഴുക്കും. ദീപിക ഓൻലൈനിൽ 2011 സെപ്റ്റംബർ 07ന് വന്ന വാർത്ത.
ഇന്ന് ഉന്നതതല യോഗം.
Monday, September 5, 2011
മുല്ലപ്പെരിയാർ വിഷയത്തിൽ ഉന്നതതൽ യോഗം ഇന്ന് തിരുവനന്തപുരത്ത്. ദീപിക ഓൺലൈനിൽ വന്ന വാർത്ത.
അണക്കെട്ടിന്റെ ഒരു ഭാഗം പൊളിക്കാം.
Sunday, September 4, 2011
പുതിയ അണക്കെട്ട് വരുമ്പോൾ പഴയ അണക്കെട്ടിന്റെ ഒരു ഭാഗം പൊളിക്കാം. 2011 സെപ്റ്റംബർ 5ന് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത.
Read more...
കൺസൾട്ടൻസിയെ നിയമിച്ചേക്കും
Saturday, September 3, 2011
പുതിയ ഡാം നിർമ്മിക്കുമ്പോൾ പഴയം ഡാം എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള കൺസൾട്ടൻസിയെ നിയമിച്ചേക്കും. 2011 സെപ്റ്റംബർ 4ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.
Read more...