സിബി മൂന്നാറിന്റെ ലേഖനം

Sunday, September 25, 2011

പ്രിയപ്പെട്ടവരെ,

മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ആകെ വര്‍ഷക്കാലത്തില്‍ മാത്രമേ നമ്മളെല്ലാവരും അതിനെ കുറിച്ച് സംസാരിക്കാറുള്ളൂ. ഞാനിവിടെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആയിരിക്കാം. എങ്കിലും ഞാന്‍ പറയുന്നു. ദയവു ചെയ്തു മുഴുവനും വായിക്കുക.

കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നും കുറച്ചാളുകള്‍ ഇവിടെ റിസര്‍ച് നടത്തി ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. അതനുസരിച്ച്, പരമാവധി 5 വര്‍ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ. നിര്‍ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല്‍ പോലും) തകര്‍ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകര്‍ന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങിനെ വന്നാല്‍, ഇടുക്കി ജില്ലയുടെ പകുതി മുതല്‍ തൃശൂര്‍ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. അതില്‍ എറണാകുളം ജില്ല പൂര്‍ണമായും നശിക്കും. ഇങ്ങനെ വന്നാല്‍ ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങള്‍ : നെടുമ്പാശ്ശേരി വിമാനത്താവളം ഓര്‍മകളില്‍ മാത്രമാകും. ലുലു, ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.

എല്ലാത്തിലും പുറമേ, ഏകദേശം 10 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍. വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 10 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍. ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്‍റെ... ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്‍ക്ക്‌ താങ്ങാന്‍ കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന്‍ തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന്‍ തുറന്നു വിട്ടു പുതിയ ഡാം പണിതു അതില്‍ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത്‌ 20 വര്‍ഷം എടുക്കും. അതുവരെ അവര്‍ വെള്ളതിനെത് ചെയ്യും?? അതിനാല്‍ അവര്‍ക്കും വിസമ്മതം.

ഇങ്ങനെ ഇരു സര്‍ക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും.. ഞാനിതു പറഞ്ഞത് ഈ കാര്യങ്ങള്‍ അറിയാത്ത ഒത്തിരി ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ കുറഞ്ഞത്‌, ഈ ഭാഗം കോപ്പി ചെയ്തു നിങ്ങള്‍ക്ക് കഴിയുന്ന അത്രയും ആളുകളെ അറിയിക്കുക. ഇരു സര്‍ക്കാരുകളും എത്രയും പെട്ടെന്ന് ഇതിന്റെ യഥാര്‍ത്ഥ ഗൌരവം മനസ്സിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക.. വരാന്‍ പോകുന്ന (വരാതിരിക്കാന്‍ നമ്മളെ പോലുള്ള സാധാരണക്കാരന് പ്രാര്‍ധിക്കാം, അതല്ലേ നമുക്ക് കഴിയൂ...) വിപത്തിന്റെ ആഴം എല്ലാവരും അറിയുക എന്ന നല്ല ഉദ്ദേശത്തോടു കൂടിയാണ് ഞാന്‍ ഇത് എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ എന്തെങ്കിലും കഴിയുമെങ്കില്‍ അത് ചെയ്യുക.

8 comments:

Manikandan said...

നമ്മൾ നമ്മുടെ കാര്യം മാത്രം ആലോചിക്കുന്നു അതാ പ്രശ്നം. പക്ഷെ നമ്മുടെ ഭരണകർത്താക്കൾ വളരെ കുശാഗ്രബുദ്ധിയുള്ളവരാണ്. ഒരു സുനാമി വന്ന് കുറച്ച് ആളുകൾ മരിച്ചപ്പോൾ എത്ര കോടികളാണ് അവർ ആ മൃതശരീരങ്ങൾ കാട്ടി നേടിയതെന്നറിയാമോ? സുനാമിയിൽ വീടു നഷ്ടപ്പെട്ടവർ ഇപ്പോഴും അഭയാർത്ഥിക്യാമ്പുകളിൽ കഴിയുമ്പോൾ അവർ ആ പണം ഉപയോഗിച്ച് തങ്ങളുടെ സ്വന്തക്കാർക്ക് നല്ല റോഡുകൾ നൽകി, സുനാമി തൊട്ടുതീണ്ടിയിട്ടില്ലാത്ത പാലായിലും ചില മലയോരമേഖലകളിലും വരെ സുനാമിദുരന്തത്തിന്റെ വിഹിതം പറ്റിയവർ ഉണ്ടായിരുന്നു. അപ്പോൾ ഒരു ഡാം തകർന്ന് അതിന്റെ താഴെയുള്ള മറ്റുചില ഡാമുകളും തകർന്ന് മൂന്നുജില്ലകൾ പൂർണ്ണമായും നശിച്ച് അറബിക്കടലിൽ പത്തുലക്ഷം മൃതദേഹങ്ങൾ അടിയുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും കിട്ടാവുന്ന ധനസഹായം എങ്ങനെ ചിലവാക്കാം എന്ന ചിന്തയിലാവും ഇപ്പോൾ അവർ. യുദ്ധഭൂമിയിൽ ആളുകൾ മരിക്കാൻ കാത്തുവട്ടമിട്ടുപറക്കുന്ന കഴുകന്മാരെപ്പോലെയാണ് ഈ ഭരണാധികാരികൾ തങ്ങളെ ജയിപ്പിച്ചുവിട്ട ജനതയെ കുരുതി കൊടുത്തും സ്വന്തം കാര്യം നേടാൻ ഒരു ഉളുപ്പും ഇല്ലാത്തവർ. അതുകൊണ്ട് നാമെല്ലാം അറിബിക്കടലിൽ ചേർന്നാലും അവർക്ക് ഒരു ചുക്കുമില്ല. ഡാം തകരുന്നതുവരെ ഇവർ ഇങ്ങനെ പരസ്പരം പഴിചാരിയിരിക്കും.

നിരക്ഷരൻ said...

മണി പറയുന്നതിനോട് പൂർണ്ണമായും യോജിക്കുന്നു.

പ്രിയ said...

ആ സെമിനാറിന്റെയും രിസര്ച്ചിന്റെയും കൂടെ വിശദവിവരങ്ങള്‍ ഷെയര്‍ ചെയ്യാമോ നിരക്ഷര്‍ ജി.

byju said...

Evideyum pazhicharal mathramalle nadakunnathu.
Dam thakarnnal undkavunna duranthatham muzhuvan lokarudeyum sradhayil konduvaranam.
Enthayalum thamizhnadinu 20 varsham kathirunne mathiyaku.....
Keralathe 50 varsham pirakottu kondupoyekavunna durantham sambavikathirikkatte.....

-bk-

-=J.V=- said...

http://www.facebook.com/groups/254316484588571/

join here please.. we need to work together..

Manoraj said...

മണി പറഞ്ഞപോലെ സുനാമി ദുരിതാശ്വാസം ലഭിക്കാതെ ഇന്നും ക്യാമ്പുകളില്‍ നരക യാതന അനുഭവിക്കുന്നവരുണ്ട്. അതുപോലെ തന്നെ ഭരണകൂടങ്ങള്‍ മുതലക്കണ്ണീരൊഴുക്കുവാനായി കാത്തിരിക്കുന്നു. കാത്തിരിക്കാം നമുക്കും. നമ്മള്‍ വെറും കഴുതകളായി പോയില്ലേ. നികുതി ചുമന്ന് ചുമന്ന് മുടിഞ്ഞ കഴുതകള്‍

kaalam said...

അങ്ങിനെ ഒരു ദുരന്തത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ചു കേരളത്തിലെ , വിഘടിച്ചു കഴിഞ്ഞു പോരുന്ന,മലയാളി സമൂഹം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.ഈ ഡാമിനെതിരെ രാജ്യത്തെ പരമോന്നത കോടതിയെ ഫലപ്രഥമായി ധരിപ്പിക്കുവാന്‍ ശുഷ്ക്കാന്തിയോടെ പരിശ്രമിച്ച മിടുക്കനായ മന്ത്രിയെ കേരളത്തിലെ ജനത അടുത്ത തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ വീട്ടിലിരുത്തി!ആത്മാവു നഷ്ടപ്പെട്ട മലയാളികള്‍ക്കു ജലശ്മശാനം ഒരുക്കുവാന്‍ പോകുകയാണൊ ഈ ഡാം?

വീകെ said...

“അങ്ങനെ വെള്ളം മുഴുവന്‍ തുറന്നു വിട്ടു പുതിയ ഡാം പണിതു അതില്‍ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത്‌ 20 വര്‍ഷം എടുക്കും. അതുവരെ അവര്‍ വെള്ളതിനെത് ചെയ്യും?? അതിനാല്‍ അവര്‍ക്കും വിസമ്മതം.“

അവരുടെ സമ്മതം കിട്ടുന്നതും നോക്കിയിരുന്നാൽ, ആ വെള്ളത്തിൽ ഒലിച്ചു പോകുന്ന 10 ലക്ഷം പേർക്ക് ആരു സമാധാനം പറയും...? നശിക്കുന്ന വസ്തു വകകൾക്ക് ആരു സമാധാനം പറയും..?

ഗൾഫിലെല്ലാം പുഴ ഉണ്ടായിട്ടാണൊ കുടി വെള്ളം ഉണ്ടാക്കുന്നത്. അതു പൊലെ മറ്റു സംവിധാനങ്ങൾ ഉണ്ടാക്കിയേ തീരുകയൂള്ളു.

മുല്ലപ്പെരിയാറിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് എത്രയും വേഗത്തിൽ പുതിയ ഡാം പണി ആരംഭിക്കണം. തമിഴ്നാടിന്റെ വെള്ളത്തിന്റെ ആവശ്യത്തിനോട് നമ്മൾക്ക് എതിർപ്പൊന്നുമില്ല.

നമ്മൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ‘കറണ്ട്’ വായ്പ്പ വാങ്ങി തിരിച്ചു കൊടുക്കുന്നതു പോലെ മറ്റു സംസ്ഥാനങ്ങളിലെ പുഴകളിൽ നിന്നും വെള്ളം സംഭരിക്കാൻ കഴിയുമോന്ന് നോക്കണം. ഡാം കെട്ടിക്കഴിഞ്ഞാൽ അത് തിരിച്ചു കൊടുക്കാൻ കഴിയുന്ന തരത്തിൽ എന്തെങ്കിലും സം‌വിധാനം ഉണ്ടാക്കണം.
ഒരു പരസ്പ്പര സഹായ സംഘം പോലെ.

ഞാനിതു പറയുമ്പോൾ എനിക്ക് ഭുമി ശാസ്ത്രം വലിയ പിടിയില്ലാന്നു മനസ്സിലായില്ലേ...!

പിന്നെ എന്തെങ്കിലും സംഭവിക്കാനും അതിനു ശേഷം നാലു കാശുണ്ടാക്കാനും കാത്തിരിക്കുന്നവരുണ്ടാകും, മണികണ്ഠൻ പറഞ്ഞതു പോലെ.
എന്തായാലും ഈ ലേഖനം തികച്ചും പേടിപ്പെടുത്തുന്നതു തന്നെ.
നന്ദി നിരക്ഷരാ.

Bookmark and Share