ഡാം പൊട്ടിയാലും കുഴപ്പമില്ല - മേജർ രവി

Saturday, December 17, 2011

2011 ഡിസംബർ 17, ദീപിക.

1 comments:

നിരക്ഷരൻ said...

മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിൽ ജീവിക്കുന്ന പതിനായിരങ്ങളുടെ കാര്യം മറന്നുകൊണ്ടാണ് മേജർ രവി സംസാരിക്കുന്നത്. ചില സിനിമാക്കാരുടെ ഭാഗത്തുനിന്ന് പ്രാർത്ഥനാ രൂപത്തിൽ എന്തോ ഒന്ന് സംഭവിച്ചു എന്നല്ലാതെ പ്രമുഖ സിനിമാക്കാർ എല്ലാം മൌനം ആചരിക്കുന്നതിന്റെ കാര്യമൊക്കെ ജനങ്ങൾക്കെല്ലാം അറിയാം. നിങ്ങളുടെയൊക്കെ കഞ്ഞികുടി മുട്ടിച്ചിട്ട് ഒരു പ്രക്ഷോഭവും ഉണ്ടാക്കണമെന്ന് ആരും നിർബന്ധിക്കുന്നില്ല. പക്ഷെ, അതോടൊപ്പം തന്നെ ഇതുപോലുള്ള ഓരോന്ന് എഴുന്നള്ളിക്കാതിരിക്കാനുള്ള വിവേകം കൂടെ കാണിക്കണം. ഒരു സൈനികന്റെ സമചിത്തതയോടെ സംസാരിക്കാൻ ശ്രമിക്കണം. ഒരു സിനിമാക്കാരന്റെ ചപലതകൾ ഒഴുക്കിക്കളയാനായി വെണ്ടുരുത്തിപ്പാലത്തിൽ നിന്ന് കായലിലേക്കോ അല്ലെങ്കിൽ അറബിക്കടലിലേക്കോ തന്നെയോ ചാടുന്നതിൽ ഒരു തെറ്റുമില്ല.