സത്യവാങ്‌മൂലം സമര്‍പ്പിച്ചു

Monday, November 29, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതിക്ക് മുന്നെ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചു. 29 നവംബര്‍ 2010ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ജലനിരപ്പ് 126 അടി ആയി

Saturday, November 27, 2010

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് 126 അടി ആയി. നവംബര്‍ 28ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

തമിഴ്‌നാട് ജലം കൊണ്ടുപോകുന്നില്ല. ജലനിരപ്പ് ഉയര്‍ന്നു.

Wednesday, November 24, 2010

മിഴ്‌നാട്ടിലും മഴ കനത്തതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ നിന്ന് ജലം കൊണ്ടുപോകുന്നത് അവര്‍ നിര്‍ത്തി. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. 24 നവംബര്‍ 2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ചോര്‍ച്ച തടയാനാവില്ല - തമിഴ്‌നാട്

Wednesday, November 17, 2010

ലനിരപ്പ് ഉയര്‍ന്നാല്‍ മുല്ലപ്പെരിയാറിലെ ചോര്‍ച്ച തടയാനാവില്ലെന്ന് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്. 18 നവംബര്‍ 2010ന് മനോരമ ഓന്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

തമിഴ്‌നാടിന്റെ ഉപാധികള്‍

Thursday, November 11, 2010

പുതിയ അണക്കെട്ടിന് തമിഴ്‌നാടിന്റെ ഉപാധികളോടെയുള്ള സമ്മതം കിട്ടിയേക്കും. പക്ഷെ അതെല്ലാം കൂടുതല്‍ കുരുക്കുകളിളേക്കാണ് സൂചന നല്‍കുന്നത്. മാതൃഭൂമി ഓണ്‍ലൈനില്‍ 12 നവംബര്‍ 2010ന് വന്ന് വാര്‍ത്ത വായിക്കൂ.

Read more...

ശ്രീ. ജയിംസ് വിത്സന്റെ ബ്ലോഗ്

Monday, November 8, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താല്‍പ്പര്യമുള്ളവര്‍ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ബ്ലോഗാണ് ശ്രീ.ജയിംസ് വിത്സന്റെ ഇന്‍ സേര്‍ച്ച് ഓഫ് ട്രൂത്ത്.

വൈദ്യുതി ബോര്‍ഡില്‍ അസിസ്റ്റന്റ് എക്‍സിക്യുട്ടീവ് എഞ്ചീനീയര്‍ ആയ അദ്ദേഹം ഇപ്പോള്‍ മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്ലില്‍ ഒരു അംഗമായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നു. 2006 മുതല്‍ മുല്ലപ്പെരിയാറുമായി കേസുമായി ബന്ധമുള്ള ആളാണ് അദ്ദേഹം.

നമുക്ക് അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ ഇനിയും  കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Read more...

സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മിഴ്‌നാട് നടത്തുന്ന മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണിയെപ്പറ്റിയുള്ള റിപ്പോര്‍ട്ട്, കേരള സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ്ധ സമിതി സമര്‍പ്പിച്ചു. 09 നവംബര്‍ 2010ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ഡാമുകള്‍ക്ക് സമീപം ഭൂചലനം

Saturday, November 6, 2010

ടുക്കി ജില്ലയില്‍ ഡാമുകള്‍ക്ക് സമീപം ചെറിയ തോതില്‍ ഭൂചലനം. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ഉണ്ടായ ഭൂചലനം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം ദൂരെയായിരുന്നു. 07 നവംബര്‍ 2010ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

കരുണാനിധി പറയുന്നത്

മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണി സുപ്രീം കോടതി അനുമതിയോടെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി. 06 നവംബര്‍ 2010ന് മനോരമ, ദീപിക ഓണ്‍ലൈന്‍ പത്രങ്ങളില്‍ വന്ന വാര്‍ത്ത വായിക്കൂ.


Read more...

മാദ്ധ്യമങ്ങള്‍ കുറേക്കൂടെ ഉത്തരവാദിത്വം കാണിക്കണം..

Thursday, November 4, 2010

മുല്ലപ്പെരിയാര്‍ വിഷയത്തെപ്പറ്റി എഴുതുമ്പോഴും പരാമര്‍ശിക്കുമ്പോഴുമൊക്കെ പ്രമുഖ പത്രമാദ്ധ്യമങ്ങളും ദൃശ്യമാദ്ധ്യമങ്ങളുമൊക്കെ കുറച്ചൊക്കെ ശ്രദ്ധിക്കണം, കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം. മാദ്ധ്യമങ്ങളാണ് മറ്റാരേക്കാളും മാദ്ധ്യമങ്ങളാണ് ഈ വിഷയമൊക്കെ നന്നായി മനസ്സിലാക്കേണ്ടത്. മാദ്ധ്യമങ്ങളിലൂടെ വേണമല്ലോ അഭ്യസ്ഥ വിദ്യരാണെങ്കിലും, ഈ വിഷയത്തില്‍ അജ്ഞതയുള്ള ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ !

ഇങ്ങനെ പറയുന്നതിന് കാരണമുണ്ട്. മാധ്യമം വാരികയുടെ 2010 വാര്‍ഷികപ്പതിപ്പില്‍ ‘രാജാവും മന്ത്രിയും‘  എന്ന പേരില്‍ വന്ന ഒരു ലേഖനമുണ്ടായിരുന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. എന്‍.കെ.പ്രേമചന്ദ്രനും തമ്മിലുള്ള ഒരു സംസാരമായിരുന്നു ആ ലേഖനത്തിലെ വിഷയം. സംസാരത്തിനിടയില്‍ മുല്ലപ്പെരിയാര്‍ വിഷയവും കടന്ന് വരുന്നുണ്ട്.

ഈ ലേഖനം അച്ചടിച്ചപ്പോള്‍ ‘മാധ്യമം‘ വരുത്തിയ പിഴവ് താഴെ ചിത്രത്തില്‍ നോക്കൂ.


999 എന്നതിന് പകരം 99 എന്ന് മാത്രമാണ് അവര്‍ അച്ചടിച്ചിരിക്കുന്നത്. മന്ത്രി പ്രേമചന്ദ്രന്‍ അങ്ങനെ ചോദിച്ചിട്ടുണ്ടാകില്ല, കാരണം അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്. അച്ച് നിരത്തിയ ആള്‍ക്ക്, അല്ലെങ്കില്‍ ഈ ലേഖനം കമ്പോസ് ചെയ്ത വ്യക്തിക്ക് മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള അഞ്ജതയാണ് ഈ പിശകിന് കാരണം.

ഇതിന്റെ ഫലമായിട്ട് എന്താണുണ്ടാകുന്നത് ? വായനക്കാര്‍ക്ക് ഇടയിലേക്ക് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. അല്ലെങ്കില്‍ അവര്‍ ചിന്താക്കുഴപ്പത്തിലാകുന്നു. ജേണലിസ്റ്റുകള്‍, അവിടന്നും ഇവിടുന്നും വാര്‍ത്തകള്‍ ശേഖരിച്ച് കൊണ്ടുവരുന്ന യന്ത്രങ്ങള്‍ മാത്രമാകരുത്. എല്ലാ വിഷയങ്ങളിലും കുറേശ്ശെയൊക്കെ പൊതുവിജ്ഞാനം ഉള്ളവരാണെന്ന് പത്രസ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം. എഡിറ്റര്‍മാരുടെ കാര്യത്തിലും കമ്പോസര്‍മാരുടെ കാര്യത്തിലുമൊക്കെ ഇപ്പറഞ്ഞത് ബാധകമാണ്.

Read more...

ഭൂചലനം 65 കി.മീ അകലെ

കോന്നി ഭൂചലനം   മുല്ലപ്പെരിയാര്‍ ഡാമിന് 65 കിലോമീറ്റര്‍ അകലെ മാത്രം. കേട്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ ? മാതൃഭൂമിയില്‍ 04 നവംബര്‍ 2010ന് വന്ന വാര്‍ത്ത മുഴുവനുമായി വായിച്ചിട്ട് തീരുമാനിക്കൂ.

Read more...

തമിഴ്‌‌നാട് തെറ്റിദ്ധരിപ്പിക്കുന്നു:- പ്രേമചന്ദ്രന്‍

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണികള്‍ എന്ന പേരില്‍ തമിഴ്‌നാട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആശങ്കയുളവാക്കുന്നുവെന്ന് ജലവിഭവവകുപ്പ് മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍. 04.നവംബര്‍ 2010 ന് മാതൃഭൂമി ഓണ്‍ലൈനിലും ദീപിക ഓണ്‍ലൈനിലും വന്ന വാര്‍ത്തകള്‍ വായിക്കൂ.


Read more...
Bookmark and Share