തമിഴ്‌നാടിന്റെ അനുമതി വേണ്ട.

Thursday, November 24, 2011

2011 നവംബർ 25ന് മാതൃഭൂമി ഓൺലൈനിൽ വന്ന ലേഖനം.

2 comments:

നിരക്ഷരൻ said...

പിന്നെന്തിനാണീ അമാന്തം ?

K.P.Sukumaran said...

വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിലാണ് നിരുത്തരവാദപരമായി പത്ര-ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ഇപ്പോള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. അതിന്റെ ഒരു ഉദാഹരണമാണ് ഈ റിപ്പോര്‍ട്ട്.

പുതിയ ഡാമിന് തമിഴ്നാടിന്റെ അനുമതി കേരളത്തിന് ആവശ്യമില്ലെന്ന് നിയമോപദേശം കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്. എവിടെ നിന്നാണ് റിപ്പോര്‍ട്ടര്‍ക്ക് ഈ വാര്‍ത്ത കിട്ടിയിരിക്കുക? ഇനി നിയമോപദേശത്തിന്റെ കാര്യം. നിയമോപദേശം എന്നത് ഇവിടെ ആര്‍ക്കും സുലഭമായി കിട്ടും. എന്താണതിനൊക്കെ വില? അച്യുതാനന്ദനും കുഞ്ഞാലിക്കുട്ടിക്കും അവരവര്‍ക്കാവശ്യമുള്ള നിയമോപദേശങ്ങള്‍ അപ്പപ്പോള്‍ കിട്ടി വരുന്നുണ്ട്.

മുല്ലപെരിയാര്‍ ഇഷ്യു കോടതിയുടെ പരിഗണനയിലാണ്. അതാണ് സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടത്.

പുതിയ അണക്കെട്ടിന് തമിഴ്നാടിന്റെ അനുമതി വേണ്ടെന്നാണ് പോലും നിയമോപദേശം. അങ്ങനെ അനുമതി വേണമെന്ന് ആരാണ് പറയുന്നത്? അതും നിലവിലുള്ള അണക്കെട്ടിന്റെ 1300 അടി താഴ്ചയില്‍ കേരളത്തിന്റെ സ്വന്തം സ്ഥലത്ത് സ്വന്തം പണം മുടക്കി നിര്‍മ്മിക്കാന്‍.

അപ്രകാരം അണക്കെട്ട് കെട്ടിയിട്ട് ഇപ്പോഴുള്ള അണക്കെട്ട് ഇടിക്കുമോ? അവിടെയായിരിക്കും പ്രശ്നങ്ങള്‍ ഉയര്‍ന്നു വരിക. ഒന്നാമത് പാട്ടക്കരാര്‍. തമിഴ്നാടുമായി സമവായത്തില്‍ എത്താതെ ഏകപക്ഷീയമായി മുന്നോട്ട് പോയാല്‍ ഉണ്ടാവുന്ന അന്തര്‍സംസ്ഥാന സംഘര്‍ഷങ്ങള്‍. 1300 അടി താഴ്ചയില്‍ അണക്കെട്ട് കെട്ടിയാല്‍ തമിഴ്നാട്ടിലേക്കുള്ള നീരൊഴുക്ക് ബാധിക്കുകയില്ല എന്ന് ഇവിടെ നിന്ന് പറഞ്ഞാല്‍ മതിയോ? അത് തമിഴ്നാടിനും ബോധ്യമാകണ്ടേ? തമിഴ്നാടിന് വെള്ളം കൊടുക്കാനായിട്ട് മാത്രം കെട്ടുന്ന അണക്ക് കേരളം പണം മുടക്കുന്നതെന്തിന്?

ഇതൊക്കെ ചുമ്മാ പറയുന്നതാണ്. ഇതൊന്നും പ്രശ്നപരിഹാരത്തിനുള്ള വഴികളല്ല.പുതിയ അണ നിര്‍മ്മിക്കാന്‍ തമിഴ്നാടുമായി സമവായമാണ് വേണ്ടത്. അല്ലാതെ അനുമതിയല്ല.

എത്രയും പെട്ടെന്ന് ഈ പ്രശ്നം കോടതിക്ക് പുറത്ത് എത്തിച്ച്, ഒരു മേശക്ക് ചുറ്റും രണ്ട് സംസ്ഥാ‍നത്തെയും നേതാക്കളും അധികാരികളും വിദഗ്ദ്ധരും (മീഡിയക്കാരെ അടുപ്പിക്കരുത്)ഇരുന്ന് മുന്‍‌വിധിയില്ലാതെ സംസാരിച്ച് പരിഹാരം കാണുന്നതാണ് ഒന്നാമത്തെ വഴി. കോടതി വിധിക്ക് കാ‍ത്ത് നിന്ന് ആ വിധി അനുസരിക്കുകയാണ് രണ്ടാമത്തെ വഴി. ഈ രണ്ട് വഴിയേയുള്ളൂ. അല്ലാതെ നിയമോപദേശത്തിന് അതെഴുതി നല്‍കിയ കടലാസിന്റെ വില പോലുമില്ല.

Bookmark and Share