മുല്ലപ്പെരിയാർ - ചെയ്യാൻ കഴിയുന്നത്

Tuesday, November 22, 2011

By Suchand Sangeeth
മുല്ലപ്പെരിയാർ ഒരു മരണപ്പെരിയാർ ആവും എന്ന് ഏറെക്കുറെ ഉറപ്പുള്ള സ്ഥിതിക്ക് (ശുഭാപ്തിവിശ്വാസം അവസാനശ്വാസം വരെ ആവാം!!) എങ്ങനെ ആ ദുരന്തത്തിന്റെ വ്യാപ്തി കുറയ്കാം എന്ന് ചിന്തിക്കാം..

1. എളുപ്പവഴി, എല്ലാം ഈശ്വരനിൽ അർപ്പിക്കുക തന്നെ.. ഗോഡ്സ് ഓൺ കണ്ട്രിക്ക് ഗോഡായിട്ട് ഒന്നും വരുത്തില്ലെന്ന് കരുതാം.. പക്ഷെ ഇതിനോടകം തന്നെ ഒരുപാട് മുന്നറിയിപ്പുകൾ ഭൂകമ്പം വഴി നമ്മെ അറിയിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് ഓർക്കുന്നതും നല്ലതാണ്‌..

2. റെസ്ക്യൂ സംവിധാനങ്ങൾ കുറ്റമറ്റതാക്കുക (ഇതെത്ര ഫലപ്രദമാകും എന്ന് കണ്ടറിയണം, കാരണം ഇന്ന് വരെ ഇത്തരം ഒരു ദുരന്തത്തെ നമ്മൾ ഫേസ് ചെയ്തിട്ടില്ല.. സാധാരണ കാലവർഷക്കെടുതികൾ പോലും എങ്ങനെയാണു നേരിടുന്നത് എന്ന് നമുക്കറിയാല്ലോ അല്ലെ!!), ജനങ്ങളെ ദുരന്തത്തെ പറ്റി ബോധവാന്മാരാക്കുക.. മുല്ലപ്പെരിയാറിന്റെ തീരങ്ങളിൽ ഉള്ളവർക്ക് അതിനെപറ്റി മനസിലായി മാറി നില്ക്കാൻ തോന്നിയാലോ.. എന്തിലും വലുതല്ലെ സ്വന്തം ജീവൻ.. കൂടാതെ സർക്കാർ ഇടപെട്ട് തീരങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കുക..

3. മറ്റ് ജില്ലകളിലുള്ളവർ ഈ അണക്കെട്ട് പൊട്ടിയാൽ ഉണ്ടായേക്കാവുന്ന അനന്തര ഫലങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല.. ഇടുക്കി മാത്രമല്ല ദുരന്തമനുഭവിക്കാൻ പോവുന്നത്, അതിലേറെ നാശനഷ്ടങ്ങൾ ഉണ്ടാവാൻ പോവുന്നത് ഏർണാകുളം പോലുള്ള തീരദേശങ്ങളാണു.. കൊച്ചിയൊക്കെ കേരളത്തിൽ നിന്നെ നീക്കം ചെയ്യപ്പെട്ടേക്കാം.. ഈയൊരു ദുരന്തം മുൻകൂട്ടി കണ്ട് അതിനെ നേരിടാൻ ഓരോരുത്തരും തയ്യാറാവണം.. അഭയം ചിലപ്പോൾ ഫ്ലാറ്റുകൾക്ക് മുകളിലാവാം.. അതിനു തക്കതായ നീക്കം നടത്തുക, കാലേകൂട്ടി.

4. പുതിയ അണക്കെട്ടിന്റെ കേസ് സമവായത്തിലെത്തി, അണക്കെട്ട് നിർമ്മാണം തുടങ്ങുക.. എന്തായാലും പൊട്ടുമല്ലോ എന്ന് കരുതി മൃദുവായ സമീപനം മാറ്റുക..

5. പ്രധാനമായി തോന്നിയ ഒന്ന്, എത്രയും വേഗം മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കുക എന്നതാണു.. പതിയെ പതിയെ വെള്ളം തുറന്നു വിടുക, അത് ഈ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കും.. അതിനു വേണ്ടി മുല്ലപ്പെരിയാർ പിടിച്ചെടുക്കണമെങ്കിൽ അതും ചെയ്യേണ്ടി വരും.. ഒരു സംസ്ഥാനത്തെ ജനങ്ങളെ രക്ഷിക്കേണ്ട ചുമതല മറ്റൊരു സംസ്ഥാനത്തിലെ ഭരണകൂടത്തിനല്ല എന്ന് മനസിലാക്കുക.. ഇവിടത്തെ ജനങ്ങളുടെ ജീവനു പുല്ലുവിലയാണു തമിഴ്നാടിനെങ്കിൽ, നമ്മൾ മുല്ലപ്പെരിയാർ കൈയേറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നെ പറയാനുള്ളൂ.. നമ്മുടെ രാഷ്ട്രീയപ്പാർട്ടികളും മറ്റും വിചാരിച്ചാൽ കഴിയാത്തതല്ല അത്.. ഇന്നലെ ചെയ്യേണ്ടത് ഇന്നലെ ചെയ്യാത്തത് കൊണ്ടാണു നാമിതനുഭവിക്കുന്നത് എന്നു മനസിലാക്കുക..

ഇപ്പറഞ്ഞത് കൊണ്ട് എന്റെ പേരിൽ കോടതിയലക്ഷ്യം വരുമോ കർത്താവെ??

2 comments:

Lipi Ranju said...

കൊള്ളാം... നല്ല നിര്‍ദ്ദേശങ്ങള്‍... പക്ഷെ ഇതൊക്കെ ആരോടാ പറയുന്നേ !!! വരാന്‍ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഒരുപക്ഷെ ഇതിനേക്കാള്‍ ഫലപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നവര്‍ ഉറക്കം നടിക്കുകയല്ലെ!!!

Unknown said...

it was an appeal to common ppl, not to any politician..

Bookmark and Share