ഭൂകമ്പങ്ങൾ ഭീഷണിയെന്ന് റിപ്പോർട്ട്

Wednesday, November 23, 2011

2011 നവംബർ 23ന്റെ മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട്.

6 comments:

ജോ l JOE said...

മനോജേ, കമന്റില്‍ അല്‍പ്പം കൂട്ടിച്ചേര്‍ത്തു അതിന്റെ തമിഴ് തയ്യാറാക്കിയിട്ടുണ്ട്. പറ്റാവുന്നിടത്തു ഒക്കെ കോപ്പി ചെയ്യാം....

டாம் உடய்ந்து நிறையே மலையாளிகள் இறந்து போனால் அவர்களின் அடுத்த தலிம்ரைகள் சிறிது காலம் ஆனாலும் திரும்ப வருவார்கள். அனால் தமிழகர்லின் ஐந்து மாவட்டங்கள் நீரே இல்லாமல் பாலைவனம் ஆகிப்போனால் அவர்களக்கு தலைமுறைகள் இருக்கவே மாட்டார்கள் . இப்போழ்து உள்ளவர்கள் பட்டினியால் இறந்து போவார்கள். இதற்க்கு பிறகு உடைந்து போன அனைக்கேட்டுக்கு படிலாகே வேறு ஒரு அனைக்கேட்டினை உருவாக்கி மலைகாளிகள் சம்மதிக்க மாட்டார்கள். தமிழகத்திற்கு அருகில் உள்ள வேறு மாநிலங்கள் நீரை தருவ மாட்டார்கள் . அவர்களுக்கு முல்லைபெரியார் அனைகேட்டு ஒரு பாடமாகி அமைந்து விடும். கேரளா அரசு புதிய அனைகேட்டிளிருந்து நீர் கொடுக்க தயாராக உள்ளது . தமிழர்களே நன்றாகே சிந்திக்கவும்.

Translation
ഡാം പൊട്ടി കുറേ മലയാളികൾ മരിച്ചാൽ, അവരുടെ ബന്ധുക്കളും ബാക്കി വരുന്ന ജനങ്ങളും കുറേ അധികം വർഷങ്ങൾ എടുത്തിട്ടായാലും ജീവിതത്തിലേക്ക് തിരിച്ചുവരും. അല്ലാതെ പറ്റില്ലല്ലോ ? പക്ഷെ തമിഴന്റെ കാര്യമോ ? അവർ 5 ജില്ലകളിൽ പൊന്ന് വിളയിക്കുന്നത് ഈ ഡാമിലെ വെള്ളം കൊണ്ടാണ്. വെള്ളം കിട്ടാതായാൽ തമിഴൻ നരകിച്ച് ജീവിച്ച് പട്ടിണി കിടന്ന് മരിക്കും. തകർന്ന ഡാമിന് പകരം പുതിയൊരു ഡാം ഉണ്ടാക്കി തമിഴന് വെള്ളം കൊടുക്കാൻ കേരളമക്കൾ ഒരുകാലത്തും സമ്മതിച്ചെന്ന് വരില്ല. മാത്രമല്ല, നിങ്ങള്ക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളും ഈ അവസ്ഥയില്‍ ഇനി നിങ്ങള്ക്ക് വെള്ളം തരുവാന്‍ തയ്യാരാവുമില്ല. കേരള സര്‍ക്കാര്‍ പറയുന്നത് വ്യക്തമാണ്. പുതിയ ഡാം നിര്‍മ്മിച്ചാല്‍ തനിഴര്‍ക്ക് വെള്ളം തന്നിരിക്കും. തമിഴ് മക്കളെ ആലോചിക്കൂ...

ചക്രൂ said...

അടിയന്തിരമായി സമര പരിപാടികള്‍ ആസൂത്രണം ചെയ്യുക ... ... വിഷയത്തിന്റെ ഗൌരവതെക്കുരിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ബ്ലോഗ്‌ ഉപകരിക്കും .. പക്ഷെ വെറുതെ വായിച്ചു ബോധവാനായി ഇരുന്നാല്‍ പോരല്ലോ ... ഓണ്‍ലൈന്‍ വഴി ആളെക്കൂട്ടുക, അടിയന്തിര ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരാനായി പരിപാടികള്‍ പ്ലാന്‍ ചെയ്തു നടപ്പിലാക്കുക

നിരക്ഷരൻ said...

@ ചക്രു - ഫേസ്ബുക്ക് വഴി ആളെ കൂട്ടൽ പ്രകൃയ പലരും നടത്തുന്നുണ്ട്. താഴെ കാണുന്നത് പോലെ ഒരു മെസ്സേജ് ഞാനും ഇട്ടിട്ടുണ്ട്.

സുഹൃത്തുക്കളേ

ഫേസ്ബുക്കിൽ മാത്രം മൂന്ന് മുല്ലപ്പെരിയാർ ഗ്രൂപ്പുകൾ ഉണ്ട്. അവരെല്ലാം കൊച്ചിയുടെ തെരുവുകളിലേക്കിറങ്ങി സമര പരിപാടികൾ പദ്ധതിയിടുന്നുമുണ്ട്. വളരെ നല്ലത്, അതിയായ സന്തോഷം. പക്ഷെ, വേറെ വേറെ സമരങ്ങൾ സംഘടിപ്പിക്കുന്നതിന് പകരം ഈ ഗ്രൂപ്പുകളും സമരം പ്ലാൻ ചെയ്യുന്ന മറ്റ് എല്ലാ സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളും സംഘടനകളും ഒരുമിച്ച് കൂടിയാലോചിച്ച് കൂട്ടത്തോടെ ശബ്ദമുയർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

സമരം തികച്ചും സമാധാനപരമായിരിക്കണം. ഒരു കാൽനടയാത്രക്കാരന് പോലും സമരം കാരണം വഴി തടസ്സമോ ബുദ്ധിമുട്ടോ ഉണ്ടാകാതെ നോക്കണം. ആ രീതി അവലംബിച്ചാൽ അയാളും നമുക്കൊപ്പം ചേർന്നെന്ന് വരും. സംഭവിക്കാൻ പോകുന്ന ദുരന്തത്തിന്റെ ഭീകരത ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിൽ വിജയിക്കാനായാൽ കൂടുതൽ ജനങ്ങളെ തെരുവിലേക്ക് എത്തിക്കാനാവും. പ്രക്ഷോഭങ്ങളും ബോധവൽക്കരണവുമൊക്കെ എല്ലാ ദിവസവും ഒരു മണിക്കൂറെങ്കിലും നടത്താനാകും. ഇന്ന് സൌകര്യപ്പെടാത്തവൻ നാളെ വരുക. നാളെയും പറ്റിയില്ലെങ്കിൽ മറ്റന്നാൾ. നിശ്ചിതമായി കുറേപ്പേർ എന്നും സമാധാനപരമായി തെരുവിൽ ഉണ്ടായാൽ ഇതുവരെ കേരളം കണ്ടിട്ടുള്ള സമരങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമാകും അത്. ജാതി മത പാർട്ടി ചിന്തകൾ ഇല്ലാതെ എല്ലാവരും ഒരുമിച്ച് കൂടണം. ഓരോത്തരും സ്വന്തമായി ഓരോ പ്ലക്കാർഡോ ശീലയിൽ എഴുതിയ മുദ്രാവാക്യമോ കൊണ്ടുവന്നാൽ അതിനായി മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ല. പോകുമ്പോൾ മടക്കി ബാഗിലോ പോക്കറ്റിലോ വെച്ചാൽ അടുത്ത ദിവസവും ഉപയോഗിക്കാം. തൊണ്ട കീറി മുദ്രാവാക്യം വിളിക്കാതെ തന്നെ ഈ സമരം ഭംഗിയായി നടത്താനാകും.

ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ച് പോകേണ്ട ഒന്നല്ല ഇത്. ഇപ്പോൾത്തന്നെ കേരളത്തിലുണ്ടായിരിക്കുന്ന ഒരു ഇളക്കത്തെ തമിഴ്‌നാട് ഭയപ്പെടാൻ തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കണം എന്ന നിലയിലുള്ള വലിയ നീക്കങ്ങളാണ് അവർ പദ്ധതിയിടുന്നത്. ചിലയിടത്ത് അക്രമസംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പത്രവാർത്തകൾ കണ്ടുകാണുമല്ലോ ?

നമ്മൾ ഒരിക്കലും തമിഴ് ജനതയ്ക്ക് എതിരല്ല. പുതിയ ഡാം ഉണ്ടാക്കിയാൽ അതിൽ നിന്ന് അവർക്ക് വെള്ളം കൊടുക്കില്ല എന്ന് കേരളം പറഞ്ഞിട്ടില്ല. തീർച്ചയായും വെള്ളം കൊടുത്തുകൊണ്ടേയിരിക്കും. ഡാം തകർന്ന് ഒരു ദുരന്തം ഉണ്ടായാൽ‌പ്പോലും ഭൂമി പിന്നേം കറങ്ങിക്കൊണ്ടിരിക്കും. ജീവിതം മുന്നോട്ട് തന്നെ പോയേ പറ്റൂ. ബന്ധുജനങ്ങളും സ്വത്തും ഭൂമിയും കിടപ്പാടവും ജോലിയും ഒക്കെ നഷ്ടപ്പെട്ട് അവശേഷിക്കുന്ന മലയാളികൾക്കും കാലക്രമേണ ജീവിതത്തിലേക്ക് തിരിച്ചുവന്നെ പറ്റൂ. അതിന് ചിലപ്പോൾ അഞ്ചോ പത്തോ വർഷം എടുക്കുമെന്ന് മാത്രം.

പക്ഷെ തമിഴ് സഹോദരന്മാരുടെ ജീവിതം അതിനേക്കാൾ ഭീകരമായിരിക്കുമെന്ന് അവർ മനസിലാക്കുന്നില്ല. തേനി, മധുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ മുല്ലപ്പെരിയാറിലെ വെള്ളത്തിൽ നിന്ന് പൊന്ന് വിളയിച്ച് ജീവിക്കുന്ന ഒരു വലിയ തമിഴ് സമൂഹം ഡാം തകർന്ന അന്നുമുതൽ പട്ടിണിയിലാകും. പിന്നീടൊരു ഡാം ഉണ്ടാക്കാൻ കേരള മക്കൾ സമ്മതിച്ചെന്ന് വരുകയുമില്ല. എന്തായിരിക്കും അനന്തരഫലമെന്ന് ആലോചിക്കാതെ, ചില നേതാക്കന്മാരുടെ താളത്തിനൊത്ത് തുള്ളുക മാത്രമാണ് അവർ ചെയ്യുന്നത്. നമുക്കത് ഈ രീതിയിൽത്തന്നെ വേണം അവരെ പറഞ്ഞ് മനസ്സിലാക്കാൻ. നമ്മളോളം അല്ലെങ്കിൽ നമ്മളേക്കാൾ വിവരവും വിദ്യാഭ്യാസവും ഉള്ളവർ തമിഴ് നാട്ടിലും ഉണ്ട്. അവരെകൂടെ നമ്മൾക്കൊപ്പം ചേർത്ത് മനുഷ്യത്വപരമായ ഒരു രീതിയിലാണ് ഇത് കൈകാര്യം ചെയ്യേണ്ടത്. അവരെന്തെങ്കിലും രസിക്കാത്തത് പറഞ്ഞാൽ‌പ്പോലും നമ്മൾ പ്രകോപിതരാകാതെ നോക്കണം. തികഞ്ഞ മാന്യതയോടെയും മര്യാദയോടെയും വേണം ഈ പ്രശ്നം കൈകാര്യം ചെയ്യാൻ.

നമ്മൾ ഓരോരുത്തരും ജീവനുവേണ്ടി കെഞ്ചുക തന്നെയാണിവിടെ. കോടതിക്ക് വെളിയിൽത്തന്നെ എത്രയും പെട്ടെന്ന് ഈ വിഷയം അവസാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.

എല്ലാവരും കൂടെ ഒത്തൊരുമിച്ച് ആലോചിച്ച് തെരുവിലേക്കിറങ്ങാം. എത്രയും പെട്ടെന്ന് തന്നെ. അടുത്ത ദിവസത്തെ പദ്ധതി അവിടെ വെച്ചും ഇതുപോലുള്ള ഇടങ്ങളിലും വെച്ച് ആലോചിച്ച് തീരുമാനിക്കാം. ഭംഗിയായി, 100 % സമാധാനപരമായി കാര്യങ്ങൾ നടക്കാൻ എന്റെ സഹകരണം എപ്പോഴുമുണ്ടാകും.

സസ്നേഹം

-നിരക്ഷരൻ

ഫിയൊനിക്സ് said...

http://www.mathrubhumi.com/movies/malayalam/231858/

ഫിയൊനിക്സ് said...

http://www.mathrubhumi.com/movies/malayalam/231858/ തമിഴ് മക്കളുടെ നീക്കം നോക്കണേ.

ചക്രൂ said...

ഫേസ് ബുക്ക് മിക്കവാറും കമ്പനികളില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ് ... ബ്ലോഗ്‌ ആവും ചര്‍ച്ചകള്‍ക്ക് അഭികാമ്യം എന്നാണ് എന്റെ അഭിപ്രായം ..