ജലനിരപ്പ് 120 അടി ആക്കണം

Wednesday, November 23, 2011

2011 നവംബർ 23ന് മാതൃഭൂമിയിലും ദീപികയിലും വന്ന വാർത്തകൾ.

1 comments:

Manikandan said...

കേരളത്തിന്റെ ഭാഗത്തുനിന്നും എപ്പോഴും മുല്ലപ്പെരിയാർ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് ദീർഘവീക്ഷണം ഇല്ലാത്ത നടപടികൾ മാത്രമാണ്. അതാണ് നാം ഇപ്പൊഴും മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നും, ഇടുക്കിയിലേയും മറ്റ് അനുബന്ധ ജലസംഭരണികളിലേയും ജലനിരപ്പ് കുറയ്ക്കണം എന്നും പറയുന്നത്. പരിസ്ഥിതി ആഘാതം വളരെ നേരിട്ടിട്ടുള്ള ഒരു നദിയാണ് പെരിയാർ. പണ്ട് പറഞ്ഞിരുന്ന ജലസമൃദ്ധി ഇന്ന പെരിയാറിനില്ല. എറണാകുളം ജില്ലയിലെ ഭൂരിഭാഗം പ്രദേശവും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പെരിയാറിനെയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും വേനൽക്കാലത്ത് ശുദ്ധജലം ലഭ്യമാകുന്നത് ഭൂതത്താൻ‌കെട്ട് ഡാമിലെ ജലം തുറന്നുവിട്ട് പെരിയാറിലെ ലവണാംശം നിയന്ത്രിച്ചാണ്. ഭൂതത്താൻ‌കെട്ടിൽ ജലം ലഭ്യമാകുന്നത് വേനൽക്കാലത്ത് ഇടുക്കിയിലും മറ്റും വൈദ്യുതോല്പാദനത്തിനു ശേഷം പെരിയാറിലേയ്ക്ക് ഒഴുകിയെത്തുന്ന ജലം വഴിയാണ്. ഇപ്പോഴേ ഇടുക്കി ഉൾപ്പടെയുള്ള ജലസംഭരണികളിലെ ജലം ഉപയോഗിച്ചു തീർക്കുന്നത് സംസ്ഥാനത്തെ വേനൽക്കാലത്ത് കടുത്ത വൈദ്യുതക്ഷാമത്തിലേയ്ക്കും, എറണാകുളം ഉൾപ്പടെയുള്ള ജില്ലയിലെ പ്രദേശങ്ങളെ കുടിവെള്ളക്ഷാമത്തിലേയ്ക്കും നയിക്കും.

Bookmark and Share