കേരളത്തിന് ആശങ്ക

Thursday, February 3, 2011

ന്നതാധികാര സമിതിയുടെ നടപടികളിൽ കേരളത്തിന് ആശങ്കയെന്ന് മന്ത്രി എൻ.കെ.പ്രേമചന്ദ്രൻ.  04 ഫെബ്രുവരി 2011 ന് ദീപിക ഓൺലൈനിലും മാതൃഭൂമി ഓൺലൈനിലും വന്ന വാർത്തകൾ വായിക്കൂ.


മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത.

6 comments:

Pony Boy said...

ബലമായി തമിഴ്നാട് ഗാർഡ്സിനെ അവിടുന്ന് ഇറക്കിവിട്ടിട്ട് പുതിയ ഡാമിനുള്ള പണി തുടങ്ങിയാൽ പോരെ..നിയമലംഘനത്തിനുള്ള കേസ് സൌകര്യം പോലെ നടത്താൻ പിന്നേം സമയമുണ്ടല്ലോ..

ജനങ്ങളുടെ ജീവനാണോ അതോ കോടതി അലക്ഷ്യമാണോ വലുത്..

അനില്‍ഫില്‍ (തോമാ) said...

മനൊജേട്ടാ...
മലയാളിയുടെ ഒത്തൊരുമ ഇല്ലായ്മ ആണ് പ്രശ്നം, ഒരുമയുണ്ടെങ്കില്‍ ഒന്നൊ രണ്ടോ മാസം തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ ബഹിഷ്കരിക്കാന്‍ നമ്മള്‍ക്കു സാധിച്ചാല്‍ നിഷ്പ്രയാസം ശരവേഗത്തില്‍ പുതിയ ഡാം പെരിയാറില്‍ ഉയരും. കമ്പം തേനി പ്രദേശത്തുള്ള കര്‍ഷകര്‍ പുതിയ ഡാമിനു വേണ്ടി തമിഴ്നാട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.

മറ്റൊരു നിര്‍ദേശം വണ്ടിപ്പെരിയറ്റിലോ ചപ്പാത്തിലോ തമിഴ്നാടിനു 50 ഏക്കര്‍ സ്ഥലം നല്‍കാം മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്നു ഉറപ്പാണെങ്കില്‍ അവര്‍ അവിടെ കരുണാനിധിക്കൊ വൈക്കോയ്കൊ ഒരു ഒഴിവുകാല വസതി നിര്‍മിച്ച് നല്‍കട്ടെ വര്‍ഷകാലത്ത് എതെങ്കിലും 10 ദിവസമെങ്കിലും അവിടെ താമസിച്ച് മാത്രുക കാണിക്കട്ടെ. അല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ഓഫീസ് അവിടെ പ്രവര്‍ത്തിക്കട്ടെ. അപ്പൊള്‍ താനേ വരും ഡാം ദുര്‍ബലമാണെന്നു റിപ്പോര്‍ട്

നിരക്ഷരൻ said...

@ പോണീ ബോയ് - ഡാം പണിയാൻ സംസ്ഥാനം മാത്രം വിചാരിച്ചാൽ പോരല്ലോ ? ഡാം പോലുള്ള സംഭവങ്ങൾ ഉണ്ടാക്കാൻ കേന്ദ്രത്തിലെ പല കമ്മറ്റികളുടെയും കമ്മീഷനുകളുടെയും ഒക്കെ അനുവാദം ആവശ്യമുണ്ട്. അനുവാദം ഇല്ലാതെ പണി തുടങ്ങിയാൽ തമിഴ്‌നാടിന് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാനാകും. സ്റ്റേ അവഗണിച്ച് പണി തുടർന്നാൽ അത് കോടതി അലക്ഷമാകും. അപ്പോ തീർന്നില്ലേ ?

Pony Boy said...

മനോജേട്ടാ ..കേട്ടിടത്തോളം എനിക്കിതൊരു മണ്ടൻ കേസായിട്ടാണ് തോന്നുന്നത്..

ചീഫ് ജസ്റ്റിസ് വരെ കറപ്റ്റഡായ ഒരു സിസ്റ്റത്തിൽ നിന്നും നീതിയുടെ ദേവത വന്നു ഇന്ന് രക്ഷിക്കും നാളെ രക്ഷിക്കും എന്ന് വിചാരിച്ചിരുന്നാൽ ലോകംകണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് വൈകാതെ സംഭവിക്കും...ആളുകൾ ബോധവാന്മാരല്ലെന്ന് തോന്നുന്നു...

ആവശ്യത്തിനും അനാവശ്യത്തിനും കല്ലെറീയാ‍ാനും വണ്ടി കത്തിക്കാനും പോകുന്ന ഒരെണ്ണം പോലും ഇതിനെതിരെ ശബ്ദിച്ചു കണ്ടില്ല..

റിവേഴ്സ് ഉപരോധം നല്ലൊരാശയമാണ്..അതിനുപകരം മോചിപ്പിക്കാനും വിമോചിപ്പിക്കാനുമായി യാത്രാനാടകങ്ങൾ നടത്തുന്ന ആൾക്കാർക്ക് ഇതിനൊക്കെ എവിടെ നേരം..

Anonymous said...

പ്റേമ ചന്ദ്രന്‍ അഞ്ചു വറ്‍ഷം ഭരിച്ചിട്ടും തിരുവനന്തപുരത്ത്‌ ജപ്പാന്‍ കുടിവെള്ളം എന്ന പേരില്‍ കുഴിച്ച കൂണ്ടുകള്‍ അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല വെള്ളവും ഇതുവരെ വന്നില്ല, കൊണ്ട്റാക്ട്‌ കൊടുത്തത്‌ വീ പീ രാമക്രിഷ്ണ പിള്ളയുടെ മരുമകനു അയാള്‍ക്കു ഇതൊന്നും ചെയ്ത പരിചയവുമില്ല

ഈ മുല്ലപ്പെരിയാറ്‍ പ്റേമചന്ദ്രന്‍ നിലവിളിക്കുന്നപോലെ അത്റ ദുര്‍ബലം ആണൊ,

സ്വാതന്ത്റം കിട്ടി ഇത്റ കൊല്ലം കഴിഞ്ഞും ഇംഗ്ളീഷുകാറ്‍ ഉണ്ടാക്കിയ തീവണ്ടിപ്പാതയാണു തൊണ്ണൂറു ശതമാനം

ആര്യങ്കാവ്‌ തുരങ്കം വീതി കൂട്ടാന്‍ പോലും ഇതുവരെ കഴിഞ്ഞില്ല

ഈ അവസ്ഥയില്‍ അവിടെ ഒരു പുതിയ ഡാം ഉണ്ടാക്കാന്‍ തുനിഞ്ഞാല്‍ ഇരുപത്‌ വറ്‍ഷം എടുക്കും അപ്പോഴേക്കും ആ വനം മൊത്തം നശിച്ചു ബാലന്‍ പിള്ള സിറ്റി ആകും,

ബീഹാറികളും ഒറീെസ്സക്കാരനും ബംഗാളിയും അവിടെ കോളനികള്‍ സ്ഥാപിക്കും

ഡാം പണിഞ്ഞു കഴിയുമ്പോള്‍ തേക്കടി ജലാശയം ഒരു അഴുക്കുചാല്‍ ആയി മാറും ആനക്കു പകരം കുഴിയാന

ആണുങ്ങള്‍ ഉണ്ടാക്കിയ ഡാം ആണു അല്‍പ്പം ചോറ്‍ച്ച വന്നാല്‍ അതു കുമ്മായം തന്നെ ചേറ്‍ത്ത്‌ ഓട്ടയടച്ചാല്‍ മതി

പ്റേമചന്ദ്രണ്റ്റെ ട്റാക്ക്‌ റിക്കോറ്‍ഡ്‌ പോര , പ്റസംഗിക്കുന്നപോലെ എളുപ്പമല്ല പ്റവറ്‍ത്തിക്കുക

നിരക്ഷരൻ said...

@ Suseelan - പ്രേമചന്ദ്രന്റെ കാര്യം വിട്ട് പിടിക്കൂ. ഇന്നാട്ടിലെ വെറുമൊരു പ്രജയായ എനിക്ക് തോന്നുന്നത് ഡാം പൊട്ടാനായെന്ന് തന്നെയാ. 50 കൊല്ലം ആയുസ്സ് പറഞ്ഞ് ഉണ്ടാക്കിയ സാധനത്തിന് 110 + കൊല്ലങ്ങൾ കഴിഞ്ഞേ. ഏത് സായിപ്പ് ഉണ്ടാക്കീന്ന് പറഞ്ഞാലും കരാറ് പ്രകാരമുള്ള 999 കൊല്ലം നിലനിൽക്കുമെന്ന് സുശീലൻ കരുതുന്നുണ്ടോ ? ഒരിക്കലും ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ തമിഴ്‌നാടിന് അനുകൂലമാകുന്ന അഭിപ്രായങ്ങൾ ഒന്നും പറയാതിരുന്നാൽ ഗുണകരമാകുമായിരുന്നു. പ്രേമചന്ദ്രന്റെ മറ്റ് പ്രവർത്തനങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ മറ്റ് വേദികൾ ഉപയോഗിക്കയും ആവാം. അതിന് ഒരു വിരോധവും ഇല്ല.

Bookmark and Share