മുല്ലപ്പെരിയാര്‍ വിഷയത്തെപ്പറ്റി എഴുതുമ്പോഴും പരാമര്‍ശിക്കുമ്പോഴുമൊക്കെ പ്രമുഖ പത്രമാദ്ധ്യമങ്ങളും ദൃശ്യമാദ്ധ്യമങ്ങളുമൊക്കെ കുറച്ചൊക്കെ ശ്രദ്ധിക്കണം, കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം. മാദ്ധ്യമങ്ങളാണ് മറ്റാരേക്കാളും മാദ്ധ്യമങ്ങളാണ് ഈ വിഷയമൊക്കെ നന്നായി മനസ്സിലാക്കേണ്ടത്. മാദ്ധ്യമങ്ങളിലൂടെ വേണമല്ലോ അഭ്യസ്ഥ വിദ്യരാണെങ്കിലും, ഈ വിഷയത്തില്‍ അജ്ഞതയുള്ള ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ !
ഇങ്ങനെ പറയുന്നതിന് കാരണമുണ്ട്. മാധ്യമം വാരികയുടെ 2010 വാര്‍ഷികപ്പതിപ്പില്‍ ‘രാജാവും മന്ത്രിയും‘ എന്ന പേരില്‍ വന്ന ഒരു ലേഖനമുണ്ടായിരുന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. എന്‍.കെ.പ്രേമചന്ദ്രനും തമ്മിലുള്ള ഒരു സംസാരമായിരുന്നു ആ ലേഖനത്തിലെ വിഷയം. സംസാരത്തിനിടയില്‍ മുല്ലപ്പെരിയാര്‍ വിഷയവും കടന്ന് വരുന്നുണ്ട്.
ഈ ലേഖനം അച്ചടിച്ചപ്പോള്‍ ‘മാധ്യമം‘ വരുത്തിയ പിഴവ് താഴെ ചിത്രത്തില്‍ നോക്കൂ.
999 എന്നതിന് പകരം 99 എന്ന് മാത്രമാണ് അവര്‍ അച്ചടിച്ചിരിക്കുന്നത്. മന്ത്രി പ്രേമചന്ദ്രന്‍ അങ്ങനെ ചോദിച്ചിട്ടുണ്ടാകില്ല, കാരണം അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്. അച്ച് നിരത്തിയ ആള്‍ക്ക്, അല്ലെങ്കില്‍ ഈ ലേഖനം കമ്പോസ് ചെയ്ത വ്യക്തിക്ക് മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള അഞ്ജതയാണ് ഈ പിശകിന് കാരണം.
ഇതിന്റെ ഫലമായിട്ട് എന്താണുണ്ടാകുന്നത് ? വായനക്കാര്‍ക്ക് ഇടയിലേക്ക് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. അല്ലെങ്കില്‍ അവര്‍ ചിന്താക്കുഴപ്പത്തിലാകുന്നു. ജേണലിസ്റ്റുകള്‍, അവിടന്നും ഇവിടുന്നും വാര്‍ത്തകള്‍ ശേഖരിച്ച് കൊണ്ടുവരുന്ന യന്ത്രങ്ങള്‍ മാത്രമാകരുത്. എല്ലാ വിഷയങ്ങളിലും കുറേശ്ശെയൊക്കെ പൊതുവിജ്ഞാനം ഉള്ളവരാണെന്ന് പത്രസ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം. എഡിറ്റര്‍മാരുടെ കാര്യത്തിലും കമ്പോസര്‍മാരുടെ കാര്യത്തിലുമൊക്കെ ഇപ്പറഞ്ഞത് ബാധകമാണ്.
Read more...