ജസ്റ്റിസ് ആനന്ദ് ചെയര്‍മാന്‍

Thursday, February 18, 2010

മുല്ലപ്പെരിയാര്‍ കേസിലെ പ്രത്യേക സമിതി ചെയര്‍മാന്‍ ജസ്റ്റിസ് ആനന്ദ്. വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വായിക്കൂ.

2 comments:

paarppidam said...

മുല്ലപ്പെരിയാർ വിഷയത്തിൽ തീർച്ചയായും നമ്മുടെ ജലവിഭവമന്ത്രി സഖാവ്‌ പ്രേമചന്ദ്രൻ അഭിനന്ദനം അർഹിക്കുന്നുണ്ട്‌, അതോടൊപ്പം അദ്ദേഹത്തിന്റെ ഒപ്പം ഉള്ള ടീമും.കേരളം അണിനിരത്തിയ വക്കീലന്മാർക്കൊപ്പം നിന്നുകൊണ്ട്‌ അദ്ദേഹം മുല്ലപ്പെരിയാർ വിഷയത്തിൽ കാണിക്കുന്ന ജാഗ്രതയെ നമുക്ക്‌ കണ്ടില്ലെന്ന് നടിക്കാനാവില്ല.മാധ്യമങ്ങളിൽ അദ്ദേഹം ഇക്കാര്യങ്ങൾ സ്വന്തം നേട്ടമായി വിളിച്ചുപറയുകയുണ്ടായില്ല എന്നുമാത്രമല്ല മാധ്യമങ്ങളും ഇത്‌ വലിയ പ്രാധാന്യം നകിയുമില്ല. അതുകൊണ്ട്‌ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകുന്നു. ടി.വിചാനലുകളിൽ അനാവശ്യമായ വിഷയങ്ങളും കുഞ്ഞു കുഞ്ഞുകാര്യങ്ങളും പറഞ്ഞ്‌ ആളാകുന്ന ഒത്തിരി മന്ത്രിമാർ ഉണ്ട്‌. പേയ്നായയെ പോലെ കണ്ടവനുനേരെയൊക്കെ കുരച്ചുചാടുന്ന വിദ്വാന്മാരും ഇവർക്കിടയിൽ ഇദ്ദേഹം വേറിട്ടുനിൽക്കുന്നു.നിശ്ശബ്ദനായി തന്റെ പ്രവർത്തനം തുറ്റരുന്നു.

മാധ്യമങ്ങളിൽ നിന്നും അറിഞ്ഞത്‌ കേസ്‌ വാദത്തിനിടയിൽ ഒരു ഘട്ടത്തിൽ കേരളത്തിന്റെ അഭിപ്രായം അറിയുവാൻ സമയം എടുക്കും എന്ന് പറയേണ്ട അവസ്ഥയുണ്ടായപ്പോൾ പക്ഷെ അതിനു നിമിഷങ്ങൾ പോലും വേണ്ടിവന്നില്ല.കേരളത്തിന്റെ അഭിപ്രായം ഉടനെ കോടതിയെ അറിയിച്ചു. കാരണം പ്രേമചന്ദ്രൻ ആ വക്കീലിന്റെ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു!!

ഒരു തല്ലിപ്പൊളി രാഷ്ടീയക്കാരന്റെയും ഒരു നല്ല ജനസേവകന്റേയും വ്യത്യാസം. കേരളം അടുത്തകാലത്ത്‌ ഒരു കേസേങ്കിലും വാശിയോടെ വാദിച്ച്‌ അനുകൂലമെന്ന് പറയാവുന്ന ഒരു നിലാപാടിലേക്ക്‌ കോടതിയെ എത്തിച്ചല്ലോ. മൂന്നാരിലെ കേസിൽ ഇതുപോലെ ഒരു അനുകൂല ( കയ്യേറിയവനും, കയ്യേറിയതു വാങ്ങി കെട്ടിടം വച്ചവനും അനുകൂലമായിട്ടല്ല) നിലപാട്‌ കിട്ടൻ ഭാഗ്യം നമുക്കുണ്ടാവുമോ?!!

വാൽമൊഴി: വക്കീൽ ബിരുദം ഉള്ള ഒരു സുഹൃത്തിനെ പറ്റി മറ്റൊരുവൻ പറയുകയുണ്ടായി.അവൻ കോടതിയിൽ പോണേൽ വല്ല ടാറ്റയുടേയോ അല്ലെങ്കിൽ അതുപോലെ സർക്കാർ ഭൂമി കയ്യേരിയവന്റേയോ ഒക്കെ വക്കീലാകണം എന്ന്...എന്താ അവൻ ഉദ്ദേശിച്ചതെന്ന് എനിക്ക്‌ മനസ്സിലായില്ല.

(ചർച്ചകളിൽ നിന്നും ഇടക്ക്‌ വിട്ടുപോയതിൽ ക്ഷമിക്കുക.ഭീകരമായ പീഠനങ്ങൾ ഏറ്റുവാങ്ങി മൃഗീയമായി കൊല്ലപ്പെട്ട ഒരാനയുടേയും നാട്ടിലെ രണ്ട്രു ഉത്സവങ്ങളുടേയും തിരക്കിൽ ആയിപ്പോയി....)



ചർച്ചനടക്കട്ടെ.

Sabu Kottotty said...

തീര്‍ച്ചയായും നമുക്കു പ്രതീക്ഷിയ്ക്കാമെന്നു തോന്നുന്നു...

Bookmark and Share