ബേബി ഡാമിൽ കോൺക്രീറ്റിങ്ങ് ശ്രമം

Saturday, January 22, 2011

ബേബി ഡാമിൽ കോൺക്രീറ്റിങ്ങ് നടത്താനുള്ള തമിഴ്‌നാടിന്റെ നീക്കം കേരളം തടഞ്ഞു. 2001 ജനുവരി 22ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.


3 comments:

ടി.സി.രാജേഷ്‌ said...

ബേബി ഡാമിന്റെ മുകള്‍പ്പരപ്പ്‌ കോണ്‍ക്രീറ്റ്‌ ചെയ്യുന്നതും ഡാമിന്റെ ബലപ്പെടുത്തലും തമ്മില്‍ യാതൊരു ബന്ധവുമില്ല. തമിഴ്‌നാട്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി മാറ്റി വച്ചിരിക്കുന്ന തുക അടിച്ചുമാറ്റാന്‍ അവരുടെ ഉദ്യോഗസ്ഥര്‍ നടത്തുന്ന തരികിടകളാണിതൊക്കെ. അതെല്ലാം നാം അണക്കെട്ടിന്റെ ബലക്ഷ.യവുമായി ബന്ധപ്പെടുത്തി പെരുപ്പിക്കുന്നു. കുമളിയിലെ എന്റെ പ്രിയ സുഹൃത്തുക്കള്‍ വാര്‍ത്തകളൊന്നുമില്ലാതാകുമ്പോള്‍ ഇത്തരത്തിലെന്തെങ്കിലും തട്ടിക്കൂട്ടി പെരുപ്പിക്കും. അവര്‍ക്കും ജീവിക്കേണ്ടേ... (അവരുടെ ജീവിതത്തെപ്പറ്റി നന്നായിട്ടറിയാവുന്നതിനാലാണിതു പറയുന്നത്‌.)

നിരക്ഷരൻ said...

@ ടീ.സി. രാകേഷ് - ഒരു കയ്യാലയുടെ ബലമേ ഉള്ളൂ ബേബി ഡാമിന് എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണെങ്കിൽ അതിന് മുകളിൽ കുത്താനും കിളയ്ക്കാനും ഒക്കെ പോയാൽ അത് പ്രശ്നമാകുമാകില്ലേ ? ഡാം പുത്തൻ ആണെന്നും ബലക്ഷയം ഒന്നും ഇല്ലെന്നും വരുത്തി തീർക്കാൻ ഉള്ള ഒരു ശ്രമം കൂടെ ഇതിന് പിന്നിൽലില്ലേ ?
പണം വെട്ടിക്കാനുള്ള പരിപാടിക്കുള്ള സാദ്ധ്യത ഒരു ശതമാനം പോലും തള്ളിക്കളയുന്നില്ല.

അനില്‍ഫില്‍ (തോമാ) said...

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നു വാദിക്കുന്ന തമിഴന്മാര്‍ക്ക് അതു തെളിയിക്കാന്‍ ഒരു അവസരം കൊടുക്കാം, വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ 25 ഏക്കര്‍ സ്ഥലം കൊടുക്കാം അവിടെ തമിഴ്നാട് സെക്രട്ടേറിയറ്റ് സ്ഥാപിച്ച് സുരക്ഷിതമായി ഭരണം നടത്തി കാണിക്കട്ടെ, അല്ലെങ്കില്‍ സുപ്രീം കോടതി നിയോഗിച്ച പുതിയ സാങ്കേതിക സ്മിതി എങ്കിലും പെരിയാര്‍ തീരത്തുള്ള ഏതെങ്കിലും സ്ഥലത്ത് സ്ഥിരം ഓഫീസ് സ്ഥാപിച്ച് പ്രവര്‍ത്തിക്കട്ടെ.